11:38am 10 November 2026
NEWS
കെ.പി.സി.സി. നേതൃത്വം ജില്ലാ പര്യടനത്തിന്; തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും
03/07/2025  08:07 AM IST
സുരേഷ് വണ്ടന്നൂർ
കെ.പി.സി.സി. നേതൃത്വം ജില്ലാ പര്യടനത്തിന്; തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി. നേതൃത്വം എല്ലാ ജില്ലകളിലും പര്യടനം നടത്തും. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ യോഗം വിളിച്ച് സംഘടനാ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ചർച്ച ചെയ്യും. ഇന്നലെ ചേർന്ന ഡി.സി.സി. പ്രസിഡന്റുമാരുടെയും കെ.പി.സി.സി. ഭാരവാഹികളുടെയും യോഗത്തിലാണ് ഈ തീരുമാനം. നിലമ്പൂരിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് താഴേത്തട്ടു മുതലുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്താനും യോഗത്തിൽ ധാരണയായി. 

അനവസരത്തിലുള്ളതും അനാവശ്യവുമായ വിവാദങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും നിർദ്ദേശം ഉയർന്നു. പാർട്ടി നേതൃത്വത്തിന്റെ അനുവാദമില്ലാതെയും പാർട്ടിയിൽ ചർച്ച ചെയ്യാതെയും സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുന്നത് പോലുള്ള നടപടികൾ കർശനമായി നിയന്ത്രിക്കണമെന്നും, അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. 'മേജർ', 'ക്യാപ്റ്റൻ' പോലുള്ള വിവാദങ്ങൾ മേലിൽ ഉണ്ടാകാതിരിക്കാൻ നേതൃത്വം ജാഗ്രത പാലിക്കണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img